ക്ലാസ് മുറിയില്‍ ഫാന്‍ പൊട്ടി വീണു; വിദ്യാര്‍ത്ഥിക്ക് പരിക്ക്‌

  • Post category:news
  • Reading time:1 min read
You are currently viewing ക്ലാസ് മുറിയില്‍ ഫാന്‍ പൊട്ടി വീണു; വിദ്യാര്‍ത്ഥിക്ക് പരിക്ക്‌

ക്ലാസ് മുറിയിലെ ഫാന്‍ പൊട്ടി വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്. കോട്ടയം വടവാതൂരിലെ റബര്‍ ബോര്‍ഡ് കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി രോഹിത് വിനോദി(11)നാണ് ക്ലാസിലെ ഫാന്‍ പൊട്ടിവീണ് പരിക്കേറ്റത്.

പുതുപ്പള്ളി വെട്ടത്തുകവല സ്വദേശി വിനോദിന്‍റെ മകനാണ് രോഹിത്. ക്ലാസ് നടന്നുകൊണ്ടിരിക്കെ ഫാനിന്‍റെ മോട്ടോര്‍ ഭാഗത്തെ സ്‌ക്രൂ അഴിഞ്ഞ് ഫാന്‍ താഴേയ്ക്ക് വീഴുകയായിരുന്നു. ഉടന്‍ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു.

ഭാരം വീണതായതിനാല്‍ സി.ടി സ്‌കാന്‍ പരിശോധനയും നടത്തിയിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തലയില്‍ ആറ് തുന്നിക്കെട്ടുണ്ട്. സംഭവത്തില്‍ പരാതിയില്ലെന്ന് മാതാപിതാക്കള്‍ അറിയിച്ചു.

0Shares