ക്ലബുകളെ ഉപയോഗിച്ച് സംഘപരിവാര്‍ വര്‍ഗീയ സ്പര്‍ദ സൃഷ്ടിക്കുന്നുവെന്ന് സി.പി.എം

  • Post category:local news
  • Reading time:1 min read
You are currently viewing ക്ലബുകളെ ഉപയോഗിച്ച് സംഘപരിവാര്‍ വര്‍ഗീയ സ്പര്‍ദ സൃഷ്ടിക്കുന്നുവെന്ന് സി.പി.എം

കാസര്‍കോട്: മഞ്ചേശ്വരത്ത് ക്ലബുകളെ ഉപയോഗിച്ച് സംഘപരിവാര്‍ വര്‍ഗീയ സ്പര്‍ദ സൃഷ്ടിക്കുന്നുവെന്ന് സി.പി.എം കാസര്‍കോട് ജില്ലാ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മഞ്ചേശ്വരം മണ്ഡലത്തിലെ ക്ലബുകളില്‍ ഹിന്ദുക്കള്‍ക്ക് മാത്രമേ പങ്കെടുക്കാവൂവെന്ന് അറിയിച്ചുകൊണ്ടുള്ള മല്‍സരങ്ങള്‍ സംഘടിപ്പിച്ചുവരികയാണ്. വടക്കന്‍ മേഖലയില്‍ സംഘപരിവാര്‍ നടത്തുന്ന വര്‍ഗീയ ചേരിതിരിവ് അത്യന്തം പ്രതിഷേധാര്‍ഹമാണ്. ജില്ലയുടെ മതസൗഹാര്‍ദത്തിന് തുരംഗംവയ്ക്കുന്ന ഇടപെടല്‍ നടത്തുന്നത് ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണെന്ന് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു. ജനങ്ങളെ മതപുരമായി ഭിന്നിപ്പിച്ച് വര്‍ഗീയ രാഷ്ട്രീയം കളിക്കുന്ന ഇത്തരം ശക്തികളെ തുറന്നെതിര്‍ക്കാനും പ്രചരണം നടത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും നേതാക്കളായ കെ.പി സതീഷ് ചന്ദ്രന്‍, ദയാനന്ദ കുമ്പള വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

0Shares