ക്രൈം ബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന് ഇരട്ട നേട്ടം; ഒരു വര്‍ഷത്തിനിടേ രണ്ട് ബാഡ്ജ് ഓഫ് ഓണര്‍ പുരസക്കാരം

  • Post category:news
  • Reading time:1 min read
You are currently viewing ക്രൈം ബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന് ഇരട്ട നേട്ടം; ഒരു വര്‍ഷത്തിനിടേ രണ്ട് ബാഡ്ജ് ഓഫ് ഓണര്‍ പുരസക്കാരം

നീലേശ്വരം(കാസര്‍കോട്): സംസ്ഥാന പൊലീസ് മേധാവിയുടെ കഴിഞ്ഞ വര്‍ഷത്തെ ഡിറ്റക്ടീവ് എക്സലന്‍സിനുള്ള ബാഡ്ജ് ഓഫ് ഓണര്‍ കോഴിക്കോട് ക്രൈം ബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നീലേശ്വരം പുതുക്കൈ സ്വദേശി എം.വി അനില്‍കുമാറിന്. ഒരു വര്‍ഷം തന്നെ രണ്ട് ബാഡ്ജ് ഓഫ് ഓണര്‍ പുരസക്കാരം ലഭിക്കുക എന്ന അപൂര്‍വ നേട്ടത്തിനാണ് അനില്‍കുമാര്‍ ഉടമയായത്. ക്രൈംബ്രാഞ്ചില്‍ ജോലി ചെയ്തു വരവേ പിടികിട്ടാപുള്ളിയായി വിവിധ കോടതികളാല്‍ പ്രഖ്യാപിക്കപ്പെട്ടതും, 20 വര്‍ഷത്തിന് മുകളില്‍ ഒളിവില്‍ കഴിഞ്ഞ് വരുന്നവരുമായ നാല് പ്രതികളെ തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് അറസ്റ്റു ചെയ്തതിനും കള്ളനോട്ട് കേസില്‍ ഉള്‍പ്പെട്ട് ഏഴുവര്‍ഷം ശിക്ഷിക്കപ്പെട്ട ശേഷം അപ്പീല്‍ കാലയളവില്‍ ഒളിവില്‍ പോയ കുറ്റവാളിയെ നീണ്ട 20 വര്‍ഷത്തിനുശേഷം കൊല്ലത്തുവച്ച് അറസ്റ്റുചെയ്തതുമായ കുറ്റാന്വേഷണ മികവിനാണ് ഒന്നാമത്തെ ബാഡ്ജ് ഓഫ് ഓണര്‍. കാസര്‍കോടെ ഞെട്ടിച്ച റിയാസ് മൗലവി വധക്കേസിലെ അന്വേഷണ മികവിനാണ് രണ്ടാമത്തെ ബാഡ്ജ് ഓഫ് ഓണര്‍. കണ്ണൂര്‍ ടൗണ്‍,ധര്‍മ്മടം, ബേക്കല്‍, എന്നീ സ്റ്റേഷനുകളില്‍ സബ് ഇന്‍സ്പെക്ടറായും, കണ്ണൂര്‍, തലശേരി, വെള്ളരിക്കുണ്ട്, എന്നിവിടങ്ങളില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായും സേവനമനുഷഠിച്ച അനില്‍കുമാര്‍ വി.രാമന്റെയും കെ.വി.ശാന്തയുടെയും മകനാണ്. ഭാര്യ: സുജയ. മക്കള്‍: കൃഷ്ണഗോവിന്ദ്, ബാലമുരളി.

0Shares