മാഡ്രിഡ്:റയല്‍ മാഡ്രഡ് സൂപ്പര്‍ താരവും പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെ നായകനും കൂടിയായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ നിലവിലുള്ള സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡ് വിടുന്നതായി റിപ്പോര്‍ട്ട്. ഈയിടെയായി നികുതി വെട്ടിപ്പ് കേസില്‍ റൊണാള്‍ഡോയ്ക്കെതിരേ കേസ് എടുത്തിരുന്നു. 2011-14 വര്‍ഷത്തിനിടയില്‍ വരുമാനം കുറച്ച് കാണിച്ചു എന്നാരോപിച്ചാണ് റൊണാള്‍ഡോയ്ക്കെതിരേ കേസെടുത്തിരിക്കുന്നത്. ഇത് താരത്തിനെ വല്ലാതെ അലട്ടുന്നുണ്ടെന്നും അടുത്ത സീസണില്‍ റയലിനൊപ്പം റൊണാള്‍ഡോ കളിച്ചേക്കില്ലെന്നും പോര്‍ച്ചുഗല്ലിലെ ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ചാംപ്യന്‍സ് ലീഗില്‍ യുവന്റെസിനെ തകര്‍ത്ത് റയല്‍ കപ്പുയര്‍ത്തിയത് ഇരട്ടഗോള്‍ നേടിയ ക്രിസ്റ്റിയാനോയുടെ കരുത്തിലാണ്. 2009 ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് റയല്‍ മാഡ്രിലേക്കെത്തിയ ക്രിസ്റ്റിയാനോയുടെ കരുത്തില്‍ റയല്‍ മൂന്ന് തവണ ചാംപ്യന്‍സ് ലീഗും രണ്ട് തവണ ലാ ലിഗയും നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ റയലുമായുള്ള കരാര്‍ 2021 വരെ ക്രിസ്റ്റിയാനോ ദീര്‍ഘിപ്പിച്ചിരുന്നു. നിലവില്‍ കോണ്‍ഫെഡറേഷന്‍ കപ്പില്‍ കളിക്കുന്നതിന്റെ ഭാഗമായി പോര്‍ച്ചുഗല്ലിനൊപ്പം റഷ്യയിലാണ് ക്രിസ്റ്റ്യാനോയുള്ളത്്