ക്രിസ്തുമസ്-പുതുവര്‍ഷ ആഘോഷം പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധമാക്കി മാറ്റി എസ്.ബി കോളേജിലെ വിദ്യാര്‍ത്ഥി യൂണിയന്‍

  • Post category:news
  • Reading time:1 min read
You are currently viewing ക്രിസ്തുമസ്-പുതുവര്‍ഷ ആഘോഷം പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധമാക്കി മാറ്റി എസ്.ബി കോളേജിലെ വിദ്യാര്‍ത്ഥി യൂണിയന്‍

രാജ്യം മുഴുവന്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കുമ്പോള്‍ ഇത്തവണ ക്രിസ്തുമസും പുതുവര്‍ഷ ആഘോഷങ്ങളും വേണ്ടെന്ന് വെച്ച് ചങ്ങനാശേരി എസ്.ബി കോളേജിലെ വിദ്യാര്‍ത്ഥി യൂണിയന്‍. ക്രിസ്മസ് ആഘോഷം പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധമാക്കി മാറ്റിയിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍.

‘മേരി ക്രൈസിസ് ആന്‍ഡ് ഹാപ്പി ന്യൂ ഫിയര്‍’ എന്നായിരുന്നു പ്രതിഷേധ ആഘോഷത്തിന് കുട്ടികള്‍ നല്‍കിയ പേര്. പ്ലക്കാര്‍ഡും ബാനറും പിടിച്ചാണ് വിദ്യാര്‍ത്ഥി യൂണിയന്‍റെ നേതൃത്വത്തിലുള്ള കരോള്‍ സംഘം കോളേജില്‍ പര്യടനം നടത്തിയത്. ഇതിനായി കുട്ടികള്‍ തന്നെ കരോള്‍ പാട്ടും തയ്യാറാക്കിയിരുന്നു.

മതത്തിന്‍റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കുന്ന പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് എല്ലായിടത്തും നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് ഇത്തരത്തില്‍ പരിപാടി സംഘടിപ്പിച്ചതെന്ന് യൂണിയന്‍ ചെയര്‍മാന്‍ ഡിനോ മോന്‍ റോയി വ്യക്തമാക്കി.

0Shares