കാസര്‍കോട്: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരെഞ്ഞെടുപ്പില്‍ യു.ഡി.എസ്.എഫിന്റെ വിജയം ഉറപ്പിക്കുന്നതിന് വേണ്ടി ‘മതേതരത്വം നിലനിര്‍ത്താന്‍, ഫാസിസത്തെ തോല്‍പിക്കാന്‍’ എന്നമുദ്രാവാക്യം ഉയര്‍ത്തി പിടിച്ച് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടത്തിയ ക്യാമ്പസ് റൈഡ് ആവേശമായി. തങ്ങളുടെ പാര്‍ട്ടിയില്‍ ചേരാത്തവരെ അക്രമിച്ച് കീഴടക്കുയും പ്രിന്‍സിപ്പാളിന്റെ കസേരകത്തിക്കുകയും ചെയ്യുന്ന എസ്.എഫ്.ഐ യുടെ അക്രമ രാഷ്ട്രീയത്തിനെതിരെ വിദ്യാര്‍ഥികള്‍ വിധി എഴുതണമെന്ന് തൃക്കരിപ്പൂര്‍ ടാസ്‌ക് കോളേജില്‍ നടന്ന സമാപന സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന്ന ജനറല്‍ സെക്രട്ടറി എം.പി നവാസ് പറഞ്ഞു. മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജില്‍ നിന്നും ആരംഭിച്ച കാമ്പസ് റൈഡ് ടാസ്‌ക് തൃക്കരിപ്പൂരില്‍ സമാപിച്ചു. ജില്ല സെക്രട്ടറി ടി.വി കുഞ്ഞബ്ദുല്ല അദ്ധ്യക്ഷനായി. യു.വി ഷമ്മാസ് സ്വാതം പറഞ്ഞു. ഫായിസ് കവ്വായി, സൈഫുദ്ദീന്‍ തങ്ങള്‍, അസറുദ്ദീന്‍ മണിയനോടി പ്രസംഗിച്ചു.
മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജില്‍ എം.എസ്.എഫ് ദേശിയ സോണല്‍ സെക്രട്ടറി അസിസ് കളത്തൂര്‍, ഷറഫ് കോളേജില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി, കാസര്‍കോട് ഗവ.കോളേജില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ചെറുകുന്നോന്‍, കുമ്പള ഐ.എച്ച്.ആര്‍.ഡി കോളേജില്‍ ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി, ഉദുമ ഗവണ്മെന്റ് കോളേജില്‍ സംസ്ഥാന വിങ് കണ്‍വീനര്‍ കെ ടി റൗഫ്, പെരിയ അംബേദ്കര്‍ കോളേജില്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഉസാം പള്ളങ്കോട്, സി.കെ നായര്‍ കോളേജില്‍ ജില്ല ജനറല്‍ സെക്രട്ടറി ഹമീദ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു. കാമ്പസ് റെയ്ഡിന് ജില്ലാ ഭരവാഹികളായ അസറുദ്ദീന്‍ എതിര്‍ത്തോട്, പി.വൈ ആസിഫ് ഉപ്പള, ഖാദര്‍ ആലൂര്‍, നശാത് പരവനടുക്കം, ടി.വി കുഞ്ഞബ്ദുള്ള റമീസ് ആറങ്ങാടി, കെ.എസ്.യു ജില്ല സെക്രട്ടറി മാര്‍ട്ടിന്‍, റഹ്മാന്‍ ഗോള്‍ഡന്‍, സിദ്ധീഖ് മഞ്ചേശ്വരം, അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, അഷ്‌റഫ് ബോവിക്കാനം,സര്‍ഫ്രാസ് കടവത്ത്,അസറുദ്ദീന്‍ മണിയനോടി,റഹീം പള്ളം, മര്‍സൂക് റഹ്മാന്‍, ഷാനിഫ് നെല്ലിക്കട്ട എന്നിവര്‍ നേതൃത്വം നല്‍കി.
