
തിരുവനന്തപുരം: ഷാഫി പറമ്പിൽ എം.എല്‍.എയ്ക്കെതിരായ പോലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. സംഭവത്തില്‍ ഒരു പ്രവര്ത്തകന് പരിക്കേറ്റു.

തിരുവനന്തപുരം ഡി.സി.സിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്. പോലീസിനുനേരെ കല്ലേറുണ്ടായി. പോലീസിന്റെ ഷീല്‍ഡ് പ്രതിഷേധക്കാർ പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു. ഇതോടെയാണ് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്.
