കോഴിക്കോട് വീണ്ടും ഉരുള്‍പൊട്ടല്‍; കണ്ണപ്പന്‍കുണ്ട് പുഴയില്‍ മലവെള്ളപ്പാച്ചില്‍

  • Post category:news
  • Reading time:1 min read
You are currently viewing കോഴിക്കോട് വീണ്ടും ഉരുള്‍പൊട്ടല്‍; കണ്ണപ്പന്‍കുണ്ട് പുഴയില്‍ മലവെള്ളപ്പാച്ചില്‍

കോഴിക്കോട്: കണ്ണപ്പന്‍കുണ്ട് പുഴയില്‍ വീണ്ടും മലവെള്ളപ്പാച്ചില്‍. പ്രദേശത്തെ വനപ്രദേശത്തുണ്ടായ ഉരുള്‍പൊട്ടല്‍ മൂലമാണ് പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായതെന്നാണ് കരുതപ്പെടുന്നത്. കനത്തതോതില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പ്രദേശവാസികളോട് ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ലാ ദുരന്തനിവാരണ അതോറ്റിയും സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.പ്രളയകാലത്തും കണ്ണപ്പന്‍കുണ്ട് പുഴയില്‍ കനത്ത മലവെള്ളപ്പാച്ചിലുണ്ടായിരുന്നു. പുഴയുടെ തീരപ്രദേശത്തെ നിരവധി വീടുകളും മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നിരുന്നു. ഇതിന് ശേഷം പുഴയില്‍ വന്‍ തോതില്‍ ജലനിരപ്പ് താഴുകയും ചെയ്തു. അതിനിടെയാണ് ഇന്ന് അപ്രതീക്ഷിതമായി പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായത്.

0Shares