കോഴിക്കോട് യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം

  • Post category:news
  • Reading time:1 min read
You are currently viewing കോഴിക്കോട് യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം

കോഴിക്കോട്: കോഴിക്കോട് പന്നിക്കോട് യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം. മുക്കം കൊടിയത്തൂര്‍ പഞ്ചായത്തിലാണ് യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത് . രണ്ട് വര്‍ഷത്തോളമായി ഇവിടെ വാടകയ്ക്ക് താമസിക്കുന്ന സുല്‍ഫി (35) ക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം.

പന്നിക്കോട് അങ്ങാടിയിലെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി മടങ്ങുന്നതിനിടെ മാരുതി ആള്‍ട്ടോ കാറിലെത്തിയ അഞ്ചംഗസംഘം ആളുകള്‍ നോക്കിനില്‍ക്കേ സുല്‍ഫിയെ വെട്ടുകയായിരുന്നു. വാക്കത്തി ഉപയോഗിച്ചാണ് വെട്ടിയതെന്ന് കരുതുന്നു. മാരകമായി പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു.

0Shares