
മുക്കം: കോഴിക്കോട് മുക്കം എരഞ്ഞിമാവില്‍ ഗെയിൽ സമരം വീണ്ടും ശക്തിപ്പെടുത്തുകയാണ്. ഇതിനിടയിലാണ് ഡി.വൈ.എഫ്ഐ. ചായക്കും എണ്ണപ്പലഹാരങ്ങള്കും വിലവര്‍ധിച്ചു എന്ന് ചൂണ്ടിക്കാട്ടി സമരം നടത്തുന്നത്. മുക്കത്ത് നടക്കുന്ന സമരത്തില്‍ ഇടത് സംഘടനകള്‍ ഒഴികെയുള്ളവര്‍ സമര രംഗത്താണ്. സി.പി.എമ്മിലെ തന്നെ ഒരു വിഭാഗം പ്രാദേശിക പ്രവര്‍ത്തകര്‍ ഇതിനിടയില്‍ സമരത്തില്‍ പങ്കെടുക്കുന്നത് ചര്‍ച്ചയായിരുന്നു.

എല്‍.ഡി.എഫ് അധികാരത്തില്‍ എത്തുന്നത് വരെ സി.പി.എമ്മും സമര രംഗത്തുണ്ടായിരുന്നു. അക്കാലയളവില്‍ സി.പി.എം ഇറക്കിയ പോസ്ററുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയും ചെയ്തിരുന്നു. എരഞ്ഞിമാവിലെ വാതക പൈപ്പ്ലൈന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ കഴിയില്ലെന്ന് ഗെയില്‍ അറിയിച്ചിരുന്നു. നിർമാണപ്രവർത്തനങ്ങൾ നിർത്തണമെങ്കിൽ സർക്കാരോ മാനേജ്മെന്റോ നിർദേശം നൽകണമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
