കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍ തീപിടിത്തം.

  • Post category:news
  • Reading time:1 min read
You are currently viewing കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍ തീപിടിത്തം.

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഏറ്റവും തിരക്കേറിയ വീഥിയായ മിഠായിത്തെരുവില്‍ വന്‍ തീപിടിത്തം. രാധാ തിയേറ്ററിനു സമീപമുള്ള ‘മോഡേണ്‍ വസ്ത്രാലയം’ എന്ന തുണിക്കടയിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്. ഇവിടെ നിന്ന് തൊട്ടടുത്ത കടകളിലേക്ക് തീ ആളിപ്പടരുകയായിരുന്നു. നാലുകടകള്‍ പൂര്‍ണമായും കത്തി നശിച്ചു.

തീപിടിത്തത്തെ തുടര്‍ന്ന് മിഠായിത്തെരുവിലെ മറ്റു കടകളെല്ലാം അടച്ച് ആളുകളെ ഒഴിപ്പിച്ചു. ആളപായമില്ല ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം കിണഞ്ഞ് പരിശ്രമിച്ചതിനെ തുടര്‍ന്നാണ് അഗ്നിബാധ നിയന്ത്രണ വിധേയമായത്. അപകടകാരണത്തെക്കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്. ഇതിനു മുമ്പും മിഠായിത്തെരുവില്‍ തീപിടിത്തം ഉണ്ടായിട്ടുണ്ട്.

0Shares