കോഴിക്കോട് തിരുവമ്പാടിയിൽ പുതിയ വിമാനത്താവളത്തിനായി സംസ്ഥാന സര്‍ക്കാര്‍

  • Post category:news
  • Reading time:1 min read
You are currently viewing കോഴിക്കോട് തിരുവമ്പാടിയിൽ  പുതിയ വിമാനത്താവളത്തിനായി സംസ്ഥാന സര്‍ക്കാര്‍


കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയിൽ പുതിയ വിമാനത്താവളത്തിനായി സംസ്ഥാന സര്‍ക്കാര്‍. കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നില്ലെന്നും ഇതുകാരണം കോഴിക്കോട് മലപ്പുറം ജില്ലകളിലെ വിദേശ യാത്രികര്‍ ബുദ്ധിമുട്ടുകയാണെന്നും ചൂണ്ടിക്കാട്ടി മലബാര്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ പുതിയ വിമാനത്താവളം വേണമെന്ന് കാണിച്ചുനൽകിയ നിവേദനം പരിഗണിച്ചാണ് സർക്കാർ തീരുമാനം എടുത്തത്. കോഴിക്കോട് കലക്ടര്‍ക്കും മലപ്പുറം കലക്ടര്‍ക്കും കോഴിക്കോട് എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്കും വിമാനത്താവളത്തിന്റെ സാധ്യത സംബന്ധിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

തിരുവമ്പാടി പഞ്ചായത്തിലെ 2000ലേറെ ഏക്കര്‍വരുന്ന ഒരു റബ്ബര്‍ തോട്ടമാണ് വിമാനത്താവളത്തിനായി പരിഗണിക്കുന്ന ഭൂമിയെന്നാണ് റിപ്പോര്‍ട്ട്. കുടിയൊഴിപ്പിക്കല്‍ വേണ്ടിവരില്ല എന്നാണ് സർക്കാരിന്റെ വാദം. കോഴിക്കോട് വിമാനത്താവളത്തില്‍ റണ്‍വേ വിപുലീകരിക്കണമെങ്കില്‍ അത് കൂടുതല്‍ ഭൂമിയേറ്റെടുക്കലിനും കുടിയൊഴിപ്പിക്കലിനും വഴിവെക്കുമെന്നും ഇതിന് വന്‍തുക വേണ്ടിവരുമെന്നും സർക്കാർ പറയുന്നു.

0Shares