കോഴിക്കോട് ജനറല്‍ ആശുപത്രിയിലെ വെള്ളത്തില്‍ ചത്ത എലി; പരാതി നല്‍കിയപ്പോള്‍ എലിയുടെ വാലില്‍ പിടിച്ച് എടുത്ത് കളഞ്ഞുകൂടെയെന്ന് ഡോക്ടര്‍

  • Post category:news
  • Reading time:1 min read
You are currently viewing കോഴിക്കോട് ജനറല്‍ ആശുപത്രിയിലെ വെള്ളത്തില്‍ ചത്ത എലി; പരാതി നല്‍കിയപ്പോള്‍ എലിയുടെ വാലില്‍ പിടിച്ച് എടുത്ത് കളഞ്ഞുകൂടെയെന്ന് ഡോക്ടര്‍

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിലെ വെള്ളത്തില്‍ എലിയുടെ അവശിഷ്ടം. ഡെങ്കിപ്പനി രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചികിത്സയില്‍ കഴിയുന്ന 24ാം വാര്‍ഡിലേക്കുള്ള വെളളത്തിലാണ് എലിയുടെ അവശിഷ്ടം കാണപ്പെട്ടത്. ചികിത്സയില്‍ കഴിയുന്ന കുട്ടിയെ മാതാവ് കുളിപ്പിയ്ക്കാനായി വെള്ളമെടുത്തപ്പോഴാണ് എലിയുടെ രോമം ഉള്‍പ്പെടെയുള്ള ശരീരാവശിഷ്ടങ്ങള്‍ ശ്രദ്ധിക്കപ്പെട്ടത്. രോഗികള്‍ പരാതിപ്പെട്ടപ്പോള്‍ എലിയുടെ വാലില്‍ പിടിച്ച് എടുത്ത് കളഞ്ഞുകൂടെയെന്നായിരുന്നു ഡോക്ടറുടെ പ്രതികരണം.

24ാം വാര്‍ഡിലേക്ക് വെള്ളം വിതരണം ചെയ്യുന്ന ടാങ്കില്‍ ചത്ത എലിയുടെ ശരീരാവശിഷ്ടങ്ങള്‍ പരിശോധനയില്‍ കണ്ടെത്തി. എലിപ്പനിയും ഡെങ്കിപ്പനിയും അടക്കമുള്ള രോഗങ്ങളുമായി ആയിരക്കണക്കിന് പേര് ദിവസേന വരുന്ന ആശുപത്രിയിലാണ് ഈ കൊടും അനാസ്ഥ ഉണ്ടായിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ബീച്ച് ആശുപത്രി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.

0Shares