
കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ഓമശ്ശേരി മൂടൂരില്‍ പുലര്‍ച്ചെ 5 മണിക്കാണ് സംഭവം.തിരുവമ്പാടിയില്‍ നിന്ന് കണ്ണൂരിലേക്ക് പോയ ബസ് കൂടത്തായിക്ക് സമീപമാണ് അപകടത്തില്‍പ്പെട്ടത്.

ബസ് മരത്തില്‍ ഇടിച്ചു നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പരുക്കേറ്റവരെ ഓമശ്ശേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ജാബിര്‍ മലയമ്മ (42), യാത്രക്കാരന്‍ നോബിള്‍ (26) എന്നിവര്‍ക്ക് സാരമായി പരുക്കേറ്റു.
