കോഴിക്കോട് കാറും ലോറിയും കൂട്ടിയിച്ച് 3 പേര്‍ മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കോഴിക്കോട് കാറും ലോറിയും കൂട്ടിയിച്ച് 3 പേര്‍ മരിച്ചു

കോഴിക്കോട്: കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. വടകര കണ്ണൂക്കരയിലാണ് അപകടം. തൃശ്ശൂര്‍ സ്വദേശികളായ പത്മനാഭന്‍ (56), പങ്കജാക്ഷിയമ്മ (50), മകന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തീര്‍ഥയാത്ര കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു അപകടം. ഇരുവാഹനങ്ങളും നേർക്കുനേർ കൂട്ടിയിടിക്കുയായിരുന്നു. അഗ്നിശമന സേനയുടെ ഗ്യാസ് കട്ടർ ഉപയോഗിച്ച് കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുള്ളവരെ പുറത്തെടുത്തത്. നാലു പേരാണ് കാറിനുള്ളിൽ ഉണ്ടായിരുന്നത്.

രണ്ടു പേർ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ഒരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. മൃതദേഹങ്ങൾ വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

0Shares