കോഴിക്കോട്: കോഴിക്കോട് ജില്ലാ കളക്ടര്‍ ചുമതലയില്‍ നിന്ന് എന്‍. പ്രശാന്തിനെ മാറ്റി. ഇന്നു ചേര്‍ന്ന മന്ത്രിസഭ യോഗത്തിന്റേതാണു തീരുമാനം. ടൂറിസം ഡയറക്ടറായിരുന്ന യു സി ജോസാണ് പുതിയ ജില്ലാ കളക്ടര്‍. അതേസമയം, പ്രശാന്തിനു നല്‍കേണ്ട പുതിയ ചുമതല സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ ധാരണയായിട്ടില്ല.

കളക്ടര്‍ എന്‍ പ്രശാന്ത് നടപ്പാക്കിയ ചില പ്രവര്‍ത്തനങ്ങള്‍ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്നാല്‍ അദ്ദേഹവും എം.കെ രാഘവന്‍ എംപിയുമായി മണ്ഡലത്തിലെ ഫണ്ട് വിനിയോഗം സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഏറെ വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു. മാത്രമല്ല, കളക്ടറുടെ സോഷ്യല്‍മീഡിയ ഉപയോഗത്തെക്കുറിച്ചും പലയിടത്തുനിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.