കോഴിക്കോട് ഒരു സ്‌കൂളിലെ അധ്യാപകര്‍ ഉള്‍പ്പെടെ 55 പേര്‍ക്ക് പനി; രക്തസാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കോഴിക്കോട് ഒരു സ്‌കൂളിലെ അധ്യാപകര്‍ ഉള്‍പ്പെടെ 55 പേര്‍ക്ക് പനി; രക്തസാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു

കോഴിക്കോട് ഒരു സ്‌കൂളിലെ അധ്യാപകരടക്കം 55 പേര്‍ക്ക് കൂട്ടപനി ബാധിച്ചു. ആനയാംകുന്ന് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ 13 അധ്യാപകര്‍ക്കും 42 വിദ്യാര്‍ത്ഥികള്‍ക്കുമാണ് പനി ബാധിച്ചത്.

പനിബാധിച്ചവരുടെ രക്തസാമ്പിളുകള്‍ വിദഗ്ദ്ധ പരിശോധനകള്‍ക്കായി മണിപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പനിബാധയേറ്റ പശ്ചാത്തലത്തില്‍ സ്‌കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത രണ്ട് ദിവസത്തേക്കാണ് അവധി.

0Shares