കോഴിക്കോട്ട് മൂന്നുകോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി

  • Post category:news
  • Reading time:1 min read
You are currently viewing കോഴിക്കോട്ട് മൂന്നുകോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയില്‍ മൂന്നുകോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. വലിയങ്ങാടിയിലെ ലോഡ്ജില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ഓപിയം, ബ്രൗണ്‍ഷുഗര്‍, കഞ്ചാവ് എന്നിവയാണ് കണ്ടെത്തിയതെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി ആഷിഖ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

0Shares