കോഴിക്കോട്; രണ്ടാഴ്ച്ച മുമ്പ് കോഴിക്കോട്ടു നിന്ന് കാണാതായ പെണ്‍കുട്ടി അന്‍ഷ ഷെറിന്റെ (19)മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച്ച രാവിലെ തിരൂപൂര്‍ റെയില്‍ പാളത്തിലാണ് മൃതദേഹം കണ്ടത്തിയത്. രണ്ടാഴ്ച്ച മുമ്പാണ് അന്‍ഷയെയും കുറ്റിക്കാട്ടൂര്‍ സ്വദേശി അഭിറാമിനെയും കാണാതായത്. അഭിറാം ഒളിവിലാണ്. അന്‍ഷയുടെ മൃതദേഹം പോസ്റ്റുമോട്ടത്തിന് ശേഷം കോഴിക്കോട്ടെത്തിക്കും. പോലീസ് അഭിറാമിനായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
