കാസര്‍കോട്: കമ്മീഷന്‍ അംഗത്തിന്റെ അസൗകര്യം കാരണം കോഴിക്കോട്ടേക്ക് മാറ്റാന്‍ തീരുമാനിച്ച എല്‍.പി സ്‌കൂള്‍ അസിസ്റ്റന്റ് ഷോര്‍ട്ട് ലിസ്റ്റില്‍പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ഇന്റര്‍വ്യൂ കാസര്‍കോട്ട് തന്നെ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. നിപ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ പരീക്ഷകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഈതീരുമാനം. ജൂണ്‍ 6, 7, 8, 12, 13 തീയതികളിലാണ് കോഴിക്കോട് ജില്ലാ ഓഫീസില്‍ ഇന്റര്‍വ്യൂ തീരുമാനിച്ചത്.
അതുപോലെ ഈമാസം 12, 13 തീയതികളില്‍ കോഴിക്കോട് മേഖല ഓഫീസിലും വെച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യൂ കാസര്‍കോട് ജില്ലാ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഓഫീസില്‍ വെച്ച് നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(02.06.2018)
ഇന്നത്തെ ചോദ്യം
14. ലോക പരിസ്ഥിതി ദിനം ആചരിക്കുന്ന മാസമേത്?
A) ഏപ്രില്‍
B) മെയ്
C) ജൂണ്‍
D) ജുലൈ
E) ഇവയൊന്നുമല്ല
നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), സ്ഥലം(പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. വിജയികള്‍ക്കുള്ള സമ്മാനം ആഴ്ചയിലൊരിക്കല്‍ വിതരണം ചെയ്യും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് ലഭിക്കുക. മെയ് 20 മുതല്‍ ജൂണ്‍ രണ്ടുവരെ നടത്തിയ മല്‍സരത്തിലെ വിജയികള്‍ക്ക് ജൂണ്‍ മൂന്നിനു ഉച്ചയ്ക്ക് രണ്ടിന് ചാനലിന്റെ നുള്ളിപ്പാടിയിലെ സ്റ്റുഡിയോവില്‍ വച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും. വിജയികള്‍ ഹാജരാകണം.
ഇന്നലെ (01.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: കാസര്‍കോട്
വിജയി: റിലീഷ് കുട്ടന്‍, മാണിയാട്ട്, കാസര്‍കോട്.