
മുംബൈ: കോളേജിൽ പെൺകുട്ടികളുടെ ബാത്റൂമിൽ ഒളിക്യാമറ വെച്ച വിരുതനായ പ്യൂൺ പിടികൂടപ്പെട്ടപ്പോൾ പറഞ്ഞത് ഫോണ്‍ ചാര്‍ജിനിട്ടതെന്ന്. എന്തായാലും ഇയാൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ആണ്. മുംബൈ വിക്രോളിയിലാണ് സംഭവം. രണ്ടാം വര്‍ഷ മാനേജ്‌മെന്റ് ബിരുദ വിദ്യാര്‍ഥിനിയാണ് വാഷ്‌റൂമില്‍ ക്യാമറഫോണ്‍ വെച്ചിരിക്കുന്നതായി കണ്ടെത്തിയത്. വിദ്യാര്‍ഥിനി ഉടന്‍ ക്ലാസ്സ് ടീച്ചറെ സംഭവം അറിയിച്ചു.

തുടര്‍ന്ന് നടത്തിയ പരിശോദനയിലാണ് ഫോണ്‍ കോളേജിലെ പ്യൂണായ വിജയ് ശിവതാരെയുടേതാണെന്ന് കണ്ടെത്തിയത്. കോളേജ് അധികര്‍തരുടെ പരാതിയെ തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ ചോദ്യം ചെയ്തപ്പോള്‍ ഫോണ്‍ ചാര്‍ജിനിട്ടതെന്നാണ് ഇയാള്‍ പറഞ്ഞത്.
