കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യക്ക് പതിമൂന്നാം സ്വര്‍ണം

  • Post category:news
  • Reading time:1 min read
You are currently viewing കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യക്ക് പതിമൂന്നാം സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പതിമൂന്നാം സ്വര്‍ണം. ഫ്രീസ്റ്റൈല്‍ ഗുസ്തി 57 കിലോ വിഭാഗത്തില്‍ രാഹുല്‍ അവാരയാണ് സ്വര്‍ണം നേടിയത്. എട്ടാം ദിനമായ ഇന്ന് ഇന്ത്യയ്ക്ക് നേരത്തെ ഒരു വെള്ളി മെഡല്‍ ലഭിച്ചിരുന്നു. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ പ്രോണില്‍ തേജസ്വിനി സാവന്താണ് മെഡല്‍ നേടിയത്. 618.9 പോയിന്റാണ് തേജസ്വിനി നേടിയത്.മാര്‍ട്ടീന ലിന്റസേ വെലോസോ ആണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡോടുകൂടിയാണ് ഈ നേട്ടം. സ്‌കോട്ട്‌ലാന്‍ഡ് താരം സിയോനെയ്ഡിനാണ് വെങ്കലം.

അതേസമയം, വനിത-പുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സ് മത്സരങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. ഇന്ത്യയുടെ പിവി സിന്ധുവും എച്ച്എ.സ് പ്രണോയും ക്വാര്‍ട്ടറില്‍ കടന്നു.

0Shares