
ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ദീപക് ലാത്തര്‍ വെങ്കലം സ്വന്തമാക്കി. ഇതോടെ ഇന്ത്യയുടെ നേട്ടം നാല് മെഡല്‍ ആയി വര്‍ദ്ധിച്ചു. 64 കിലോ പുരുഷ വിഭാഗം ഭാരോദ്വഹനത്തിലാണ് പതിനെട്ടുകാരനായ ദീപക്ക് വെങ്കലം സ്വന്തമാക്കിയത്.

ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരമെന്ന റെക്കോഡും ഇതോടെ ദീപക്ക് സ്വന്തമാക്കി. ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ വെങ്കലമാണിത്. നാലു മെഡലും ഭാരോദ്വഹനത്തിലാണ് എന്നത് ശ്രദ്ധേയമാണ്.
സ്നാച്ചില്‍ 136 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 159 കിലോയും ഉയര്‍ത്തി ആകെ 295 കിലോയുമായാണ് ദീപക്കിന്‍റെ വെങ്കല മെഡല്‍ നേട്ടം. ഇരുവിഭാഗങ്ങളിലൂമായി 299 കിലോ ഉയര്ത്തിയ വെയ്ല്സിന്‍റെ ഗരന്ത് ഇന്‍വാന്‍സിനാണ് ഈ ഇനത്തില്‍ സ്വര്‍ണ്ണം. 297 കിലോ ഉയര്‍ത്തി ശ്രീലങ്കയുടെ ഡിസനായകെ മുദിയാന്‍സലാഗെ വെള്ളിയും നേടി. രണ്ടാം ദിനമായ ഇന്ന് വനിതകളുടെ 53 കിലോ ഭാരോദ്വഹനത്തില്‍ സഞ്ജിത ചാനു രാജ്യത്തിന് വേണ്ടി സ്വര്‍ണ്ണം നേടിയിരുന്നു.
