കോണ്‍ഗ്രസിന്‍റെ ഉരുക്കുകോട്ടയായ റായ്ബറേലിയില്‍ സോണിയാ ഗാന്ധിക്കെതിരെ ബി.ജെ.പി മത്സരിപ്പിക്കുന്നത് മീനാക്ഷി ലേഖിയെ; രണ്ട് കൂട്ടരും ലക്ഷ്യമാക്കുന്നത് ജയം മാത്രം

  • Post category:news
  • Reading time:1 min read
You are currently viewing കോണ്‍ഗ്രസിന്‍റെ ഉരുക്കുകോട്ടയായ റായ്ബറേലിയില്‍ സോണിയാ ഗാന്ധിക്കെതിരെ ബി.ജെ.പി മത്സരിപ്പിക്കുന്നത്  മീനാക്ഷി ലേഖിയെ; രണ്ട് കൂട്ടരും ലക്ഷ്യമാക്കുന്നത് ജയം മാത്രം

ന്യൂഡല്‍ഹി: യു.പിയില്‍ കോണ്‍ഗ്രസിന്‍റെ ഉരുക്കുകോട്ടയായ റായ്ബറേലിയില്‍ സോണിയാ ഗാന്ധിക്കെതിരെ മീനാക്ഷി ലേഖിയെ മത്സരിപ്പിക്കാനൊരുങ്ങി ബി.ജെ.പി. ഇപ്പോള്‍ ന്യൂഡല്‍ഹി എം.പിയാണ് മീനാക്ഷി ലേഖി. ഇന്ന് ഡല്‍ഹിയില്‍ ചേരുന്ന ബി.ജെ.പി തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമാകും. ഈ തവണ അമേഠിയും റായ്ബറേലിയും പിടിച്ചടക്കണമെന്ന ബി.ജെ.പിയുടെ ഉറച്ച തീരുമാനത്തിന് പിന്നാലെയാണ് മീനാക്ഷി ലേഖിയുടെ പേര് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ തവണ ഒന്നരലക്ഷത്തിലധികം വോട്ടിനാണ് ന്യൂഡല്‍ഹിയില്‍ മീനാക്ഷി ലേഖി ആംആദ്മി പാര്‍ട്ടിയുടെ ആശിഷ് ഖേതനെ പരാജയപ്പെടുത്തിയത്.

2014ല്‍ യു.പിയില്‍ ശക്തമായി ബി.ജെ.പി തരംഗം ആഞ്ഞടിച്ചപ്പോഴും റായ്ബറേലിയില്‍ സോണിയക്കും അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കും വിജയിക്കാനായിരുന്നു. ആ തവണ റായ്ബറേലിയില്‍ മൂന്നരലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിനായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ അജയ് അഗര്‍വാളിനെ സോണിയ പരാജയപ്പെടുത്തിയത്.

ഇക്കുറിയും അമേഠിയില്‍ സ്മൃതി ഇറാനിയെയാണ് രാഹുലിനെതിരെ ബി.ജെ.പി മത്സരിപ്പിക്കുന്നത്. 2014ല്‍ ഒരു ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിനായിരുന്നു രാഹുല്‍ സ്മൃതി ഇറാനിയെ പരാജയപ്പെടുത്തിയത്. തോല്‍പ്പിക്കപ്പെട്ടിട്ടും അമേഠി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച സ്മൃതി ഇറാനി ഇത്തവണ രാഹുലിന് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. അതേസമയം റായ്ബറേലിയിലും അമേഠിയിലും ബി.എസ്പി – എസ്പി സഖ്യം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്തത് കോണ്‍ഗ്രസിന് ആശ്വാസമാണ്.

0Shares