കോട്ടയത്തെ രണ്ടുപേര്‍ക്കും നിപ്പയില്ല; ഒരാള്‍കൂടി മരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രത തുടരാനും സൂക്ഷ്മ നിരീക്ഷണം നടത്താനും തീരുമാനം

  • Post category:news
  • Reading time:1 min read
You are currently viewing കോട്ടയത്തെ രണ്ടുപേര്‍ക്കും നിപ്പയില്ല; ഒരാള്‍കൂടി മരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രത തുടരാനും സൂക്ഷ്മ നിരീക്ഷണം നടത്താനും തീരുമാനം

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും നിപാ ബാധയുണ്ടെന്ന സംശയത്തില്‍ പരിശോധനയ്ക്കയച്ച രണ്ട് പേരുടെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. രണ്ട് പേര്‍ക്കും നിപാ ഇല്ലെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. കോട്ടയത്ത് വിവാഹ നിശ്ചയത്തിനെത്തിയ പേരാമ്പ്ര സ്വദേശിയുടെയും കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ കോട്ടയം സ്വദേശിനിയുടെയും രക്ത, സ്രവ സാമ്പിളുകളുടെ പരിശോധന ഫലങ്ങളാണ് പുറത്ത് വന്നത്. വിവാഹ നിശ്ചയത്തിനായി കോട്ടയത്തേക്ക് വരികയായിരുന്ന 57 വയസുകാരന് വഴിയില്‍ വച്ച് ആരോഗ്യ സ്ഥിതി മോശമാകുകയും ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു. ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയ ഇരുവരെയും വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധിച്ച ശേഷമാണ് രക്ത, സ്രവ സാംപിളുകള്‍ പരിശോധനക്കയച്ചത്. ഇവരുടെ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. നിപ്പ ഒരാള്‍കൂടി മരിച്ച സാഹചര്യത്തില്‍ ജാഗ്രത തുടരാനും സൂക്ഷ്മ നിരീക്ഷണം നടത്താനും മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.സ്ഥിതിഗതികള്‍ ചീഫ്സെക്രട്ടറിതല സമിതി നിരന്തരമായി വിലയിരുത്തും. വൈറസ് ബാധയേറ്റ മറ്റ് പ്രദേശങ്ങളിലും മരുന്ന് വിതരണംചെയ്യാന്‍ നിര്‍ദ്ദേശിച്ചു. ഇന്നു വൈകിട്ട് നാലിന് കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുടെ യോഗവും കലക്ടറേറ്റില്‍ ചേരും. നിപ്പ വൈറസുമായി ബന്ധപ്പെട്ട ബോധവത്കരണം നടത്താനും മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കാനും യോഗം തീരുമാനിച്ചു. നിലവില്‍ സര്‍ക്കാര്‍ എടുത്ത നടപടികളില്‍ കേന്ദ്ര സംഘവും മറ്റു സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരും സംതൃപ്തി രേഖപ്പെടുത്തിയകാര്യം യോഗം വിലയിരുത്തി.

0Shares