കോട്ടയത്തും മംഗളൂരുവിലും നിപ ബാധയെന്ന് സംശയം; കണ്ണൂരിലും ജാഗ്രത

  • Post category:news
  • Reading time:2 mins read
You are currently viewing കോട്ടയത്തും മംഗളൂരുവിലും നിപ ബാധയെന്ന് സംശയം; കണ്ണൂരിലും ജാഗ്രത

കോട്ടയം: നിപ രോഗലക്ഷണങ്ങളോടെ ഒരാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗിയെ കോഴിക്കോട് പേരാമ്പ്രയില്‍ നിന്ന് വിദഗ്ദ ചികിത്സയ്ക്കായി കോട്ടയത്ത് എത്തിച്ചതാണെന്നാണ് വിശദീകരണം. മറ്റുള്ളവരിലേക്ക് രോഗം പടരാതെ ഇരിക്കന്‍ തക്ക ഐ.സി.യു സംവിധാനം കോഴിക്കോട് ആശുപതിക്ക് ഇല്ല എന്നാണ് പറയുന്നത്. കോട്ടയത്ത് ഐസുലേഷന്‍ വാര്‍ഡ് ഉള്ളത് കൊണ്ടാണ് ഇവിടേയ്ക്ക് കൊണ്ടുവന്നത്. അതേസമയം കണ്ണൂരിലും ജാഗ്രത പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. തലശേരിയിലെ ഒരാശുപത്രിയില്‍ രോഗം ബാധിച്ച നഴ്‌സിനെയും ഡ്രൈവറെയും ചികില്‍സക്കായി എത്തിയതിനെ തുടര്‍ന്നാണിത്. നിപ്പ വൈറസ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച നാദാപുരം ചെക്യാട് സ്വദേശി അശോകന്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തലശ്ശേരി ആശുപത്രിയില്‍ അശോകനെ പരിചരിച്ച നഴ്സിന് പനി ബാധിച്ചത് ഗൗരവമായെടുക്കാനും അവരെ ഒറ്റപ്പെട്ട പ്രത്യേക വാര്‍ഡിലേക്ക് മാറ്റാനും നിര്‍ദേശിച്ചിട്ടുണ്ട്. അശോകനെ ആശുപത്രിയിലെത്തിച്ച വാഹനത്തിന്റെ ഡ്രൈവറെയും രോഗലക്ഷണമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പ്രത്യേക വാര്‍ഡിലേക്കു മാറ്റും. ആശുപത്രിയില്‍ മറ്റു ജീവനക്കാര്‍ക്ക് ആര്‍ക്കെങ്കിലും വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനും നിര്‍ദേശം നല്‍കി.മംഗളൂരുവിലെ ആശുപത്രിയില്‍ രണ്ട് പേര്‍ നിരീക്ഷണത്തിലാണ്. ഒരു മലയാളിയും ഒരു കര്‍ണാടക സ്വദേശിയുമാണ് ചികിത്സ തേടിയിരിക്കുന്നത്. ഇവര്‍ കോഴിക്കോടുനിന്ന് എത്തിവരാണെന്ന് സംശയിക്കുന്നു. മലപ്പുറം ചങ്ങരംകുളം സ്വദേശിയായ മുപ്പത്തിയഞ്ചുകാരിയെയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനയില്‍ നിപ പനിയാണെന്ന് സ്ഥിരീകരിച്ചു. രോഗ ബാധയെതുടര്‍ന്ന് മലപ്പുറത്തെ നാലുപഞ്ചായത്തുകളിലെ അംഗനവാടികള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ ഉത്തരവായി.

വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(23.05.18)

ഇന്നത്തെ ചോദ്യം

4. കാസര്‍കോട് ജില്ല രൂപീകരിച്ച വര്‍ഷം ഏത്?

A) 1982

B) 1983

C) 1984

D) 1985

E) ഇവയൊന്നുമല്ല

നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറിലോ, channelrb.com ഫേസ് ബുക്കിലെ മെസഞ്ചറിലോ മെസ്സേജ് ആയി ഇന്നുരാത്രി 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടപ്പം നിങ്ങളുടെ പേര്, രക്ഷിതാവിന്റെ പേര്, സ്ഥലം, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. വിജയികള്‍ക്കുള്ള സമ്മാനം ആഴ്ചയിലൊരിക്കല്‍ വിതരണം ചെയ്യും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് ലഭിക്കുക.

ഇന്നലെ (22.05.2018) നടന്ന മല്‍സരത്തിലെ വിജയി: ഹസന്‍ എം, മണിയംപാറ, കുമ്പള

0Shares