
കോട്ടയം സി.എം.എസ് കോളജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം.സി.എം.എസ് കോളേജിലെ ഫിസിക്‌സ് വിഭാഗം വിദ്യാര്‍ത്ഥിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു എന്ന് ആക്ഷേപിച്ചു കൊണ്ടാണ് പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് എസ്.എഫ്.ഐയുടെ കോളേജിലെ യൂണിറ്റ് സെക്രട്ടറിയെയടക്കം പോലീസ് വാഹനത്തില്‍ കയറ്റുകയും ചെയ്തു. ഇതിനെതിരെ എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളും പ്രതിഷേധവുമായി രംഗത്തെത്തി.

പെണ്‍കുട്ടികളടക്കം പ്രതിഷേധവുമായി രംഗത്തെത്തി. കോളേജിന്‍റെ പുറത്ത് നിന്നെത്തിയവരാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്നും ഇവര്‍ കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളവരാണെന്നും എസ്.എഫ്.ഐ പ്രവര്‍ത്തകരല്ലെന്നും കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകയായ വിദ്യാര്‍ത്ഥിനി പറഞ്ഞു.
അതേസമയം വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരെ കോളേജിനുള്ളിലേക്ക് പ്രവേശിപ്പിക്കരുടെന്നാണ് സംയുക്തവിദ്യാര്‍ത്ഥി സംഘത്തിന്‍റെ ആവശ്യം. രാവിലെ മുതല്‍ നടന്ന പ്രതിഷേധം പിന്നീട് സംഘര്‍ഷത്തിലേക്ക് തിരിയുകയായിരുന്നു.
