കോട്ടയം സബ് ട്രഷറി ഓഫീസിന് നേരെ ബോംബ് ഭീഷണി.

  • Post category:news
  • Reading time:1 min read
You are currently viewing കോട്ടയം സബ് ട്രഷറി ഓഫീസിന് നേരെ ബോംബ് ഭീഷണി.

കോട്ടയം: കോട്ടയം സബ് ട്രഷറി ഓഫീസിന് നേരെ ബോംബ് ഭീഷണി. ഇന്ന് രാവിലെയോടെയാണ് ഓഫീസിലെ ലാന്റ് ഫോണിലേയ്ക്ക് അജ്ഞാതന്റെ ഫോണ്‍ സന്ദേശം എത്തിയത്. ഓഫീസിനുള്ളില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും ഏതു നിമിഷവും പൊട്ടുമെന്നും ആയിരുന്നു ഭീഷണി.


അതേസമയം, പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അജ്ഞാത ഫോണ്‍ സന്ദേശത്തിന്റെ ഉറവിടം പോലീസ്‌ പരിശോധിച്ചുവരികയാണ്.

0Shares