കോട്ടയം ജില്ലയിലെ ഹര്‍ത്താലില്‍ വ്യാപക അക്രമം: കെ.എസ്.ആര്‍.ടി.സി ബസിന്റെ ചില്ല് അടിച്ചു തകര്‍ത്തു.

  • Post category:news
  • Reading time:1 min read
You are currently viewing കോട്ടയം ജില്ലയിലെ ഹര്‍ത്താലില്‍ വ്യാപക അക്രമം: കെ.എസ്.ആര്‍.ടി.സി ബസിന്റെ ചില്ല് അടിച്ചു തകര്‍ത്തു.

കോട്ടയം: കോട്ടയം ജില്ലയില്‍ ദളിത് പീഡനങ്ങള്‍ക്കെതിരെ സി.എസ്.ഡി.എസ് (ചേരമ സാംബവ ഡെവലപ്‌മെന്റ് സൊസൈറ്റി) ആഭിമുഖ്യത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം. കെ.എസ്.ആര്‍.ടി.സി ബസിന്റെ ചില്ല് ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ചു തകര്‍ത്തു.

 

കോട്ടയം കുമളി റോഡില്‍ കൊടുങ്ങൂര്‍, പുളിക്കല്‍ കവല, പാമ്പാടി, വടവാതൂര്‍, കളത്തിപ്പടി, കഞ്ഞിക്കുഴി തുടങ്ങിയ ഇടങ്ങളില്‍ രാവിലെ മുതല്‍ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

 

0Shares