കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് കോഴ്‌സിന്റെ അംഗീകാരം നഷ്ടമായി

  • Post category:news
  • Reading time:1 min read
You are currently viewing കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് കോഴ്‌സിന്റെ അംഗീകാരം നഷ്ടമായി

കോട്ടയം: കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് കോഴ്‌സിന്റെ അംഗീകാരം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(എം.സി.ഐ) റദ്ദാക്കി. അടിസ്ഥാന സൗകര്യങ്ങളുടെയും അധ്യയന വിഭാഗത്തിന്റെയും അഭാവങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് എം.സി.ഐ നടപടി. ഇക്കാര്യത്തില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനോട് എം.സി.ഐ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ജൂലൈ 26, 27 തിയതികളില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വിദഗ്ധസംഘം കോളജില്‍ പരിശോധനക്കെത്തിയിരുന്നു. ഇവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു എംസിഐ നടപടി. ഒരു മാസത്തിനുള്ളില്‍ പോരായ്മകളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനോടു നിര്‍ദേശിച്ചതായി പ്രിന്‍സിപ്പലിനു കൈമാറിയ ഉത്തരവില്‍ പറയുന്നു. അതേസമയം, കോഴ്‌സിന്റെ അനുമതി റദ്ദു ചെയ്തതു സാങ്കേതിക പിഴവാണെന്നാണു ആരോഗ്യ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ പറഞ്ഞു. വിശദീകരണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷം എം.സി.ഐ തീരുമാനം പുനപരിശോധിക്കുമെന്നു കരുതുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ള അസൗകര്യങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കുകയും ചെയ്യുമെന്നും രാജീവ് സദാനന്ദന്‍ പറഞ്ഞു. നിലവില്‍ 150 സീറ്റുകളാണു മെഡിക്കല്‍ കോളജിനുള്ളത്. കോളജിന്റെ വിശദീകരണം തള്ളിയാല്‍ 50 സീറ്റുകള്‍ കോളജിനു നഷ്ടപ്പെടും. റിപ്പോര്‍ട്ട് സമപ്പിക്കപ്പെട്ട ശേഷം എം.സി.ഐ ടീം വീണ്ടും പരിശോധനയ്‌ക്കെത്തും. ഇതിനുശേഷമാവും അന്തിമ തീരുമാനം കൈക്കൊള്ളുക.

0Shares