കോടിയേരി ബാലകൃഷ്ണന് മാക്കാച്ചിയുടെ മോന്ത; സി.പി.എം സംസ്ഥാന സെക്രട്ടറിയെ വ്യക്തിപരമായി ആക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ എം.ഐ.ഷാനവാസ്

  • Post category:news
  • Reading time:1 min read
You are currently viewing കോടിയേരി ബാലകൃഷ്ണന് മാക്കാച്ചിയുടെ മോന്ത; സി.പി.എം സംസ്ഥാന സെക്രട്ടറിയെ വ്യക്തിപരമായി ആക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ എം.ഐ.ഷാനവാസ്

കോഴിക്കോട്: മാക്കാച്ചിയുടെ മോന്തയുള്ള കോടിയേരിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയെ വ്യക്തിപരമായി ആക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ എം.ഐ.ഷാനവാസ്. ജനജാഗ്രതയാത്രയ്ക്കിടയില്‍ കോടിയേരി ആഡംബര കാര്‍ ഉപയോഗിച്ചത് സംബന്ധിച്ചുണ്ടായ വിവാദത്തെക്കുറിച്ച് പറയുമ്പോള്‍ ആണ് ഷാനവാസ് അദ്ദേഹത്തെ ഇങ്ങനെ വിശേഷിപ്പിച്ചത്.

എം.പിയുടെ പരാമര്‍ശത്തിനെതിരെ സി.പി.എം നേതൃത്വം ഇതിനോടകം രംഗത്ത് വന്നിട്ടുണ്ട്. എം.പിയുടേത് വംശീയമായ ആക്ഷേപമാണെന്നാണ് സി.പി.എം ആരോപിക്കുന്നത്. ഐ.എന്‍.ടി.യു.സി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയായിരുന്നു എം.പിയുടെ വിവാദപരാമര്‍ശം.

0Shares