കോടതി പാപ്പരായി പ്രഖ്യാപിച്ച ജ്വല്ലറി ഉടമ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി

  • Post category:news
  • Reading time:1 min read
You are currently viewing കോടതി പാപ്പരായി പ്രഖ്യാപിച്ച ജ്വല്ലറി ഉടമ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി

കോട്ടയം: തട്ടിപ്പു കേസില്‍ പ്രതിയായ ജ്വല്ലറി ഉടമയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ കെ.വി.വിശ്വനാഥനെയാണ് (68) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയുടെ നാലാം നിലയില്‍ നിന്ന് ചാടുകയായിരുന്നു. രാവിലെ 8.30 നാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് പൊലീസെത്തി നടപടികള്‍ സ്വീകരിക്കുകയാണ്. നിക്ഷേപക തട്ടിപ്പിന്റെ പേരില്‍ നിയമ നടപടികള്‍ നേരിട്ടു വരികയായിരുന്നു. കോടികളുടെ കടബാധ്യത വന്നതോടെ പാപ്പരായി പ്രഖ്യാപിക്കണമെന്നും റിസീവറെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് കോട്ടയം സബ് കോടതിയില്‍ ഇയാള്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് പരിഗണിച്ച് കോടതി ഇയാളെ പാപ്പരായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പണം നിക്ഷേപിച്ചവര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. വിശ്വനാഥന്റെ സ്ഥാപനങ്ങളില്‍ റിസീവര്‍ പരിശോധന നടത്തി കണക്ക് ശേഖരിച്ചിരുന്നു. നൂറ് കോടി രൂപയിലധികം നിക്ഷേപതട്ടിപ്പ് നടന്നിരിക്കുന്ന സാഹചര്യത്തില്‍ കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയിരുന്നു. ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ജ്വല്ലറി ഉടമ ജീവനൊടുക്കിയത്.

0Shares