കോടതിയില്‍ ജഡ്ജിക്ക് നേരെ പ്രതിയുടെ ചെരുപ്പേറ്.

  • Post category:news
  • Reading time:1 min read
You are currently viewing കോടതിയില്‍ ജഡ്ജിക്ക് നേരെ പ്രതിയുടെ ചെരുപ്പേറ്.


കല്‍പ്പറ്റ: വിചാരണക്കിടെ പോക്‌സോ കോടതി ജഡ്ജി എസ്.എച്ച്‌. പഞ്ചാപ‍കേശനു നേരെ പ്രതിയുടെ ചെരുപ്പേറ്. പീഡനക്കേസില്‍ പോക്‌സോ കോടതിയുടെ വിധി പ്രസ്താവം വന്നതിന് തൊട്ടുപിന്നാലെയാണ് മേപ്പാടി സ്വദേശി അറുമുഖന്‍ എന്നയാള്‍ ചെരുപ്പെറിഞ്ഞത്. 12 കാരിയെ പീഡിപ്പിച്ച കേസില്‍ കോടതി അറുമുഖന് 25 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. വിധിയില്‍ പ്രകോപിതനായ പ്രതി ജഡ്ജിക്കുനേരെ ചെരുപ്പൂരി എറിയുകയായിരുന്നു.


പോക്‌സോ നിയമത്തില്‍ ഇരട്ടനീതി നിലനില്‍ക്കുന്നതായി ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ ഭാഗമായി പോക്‌സോ നടപടികള്‍ നേരിട്ടവരും കുടുംബാംഗങ്ങളും പങ്കെടുത്ത ഉപവാസ സമരം വയനാട് കളക്ടറേറ്റിന് മുന്നില്‍ നടക്കുന്നതിനിടെയാണ് പോക്‌സോ ജഡ്ജിക്കുനേരെ ചെരുപ്പേറ് ആക്രമണം ഉണ്ടായത്.

 

0Shares