
ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും ഇറ്റലിയില്‍ പോയി വിവാഹിതരായതിന്റെ കാരണമെന്താണെന്ന് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ പറയുന്നു. ഇന്ത്യയില്‍ വിവാഹം നടത്തിയാല്‍ മാധ്യമങ്ങളിലുണ്ടാക്കുന്ന പുകില് കണ്ടിട്ടാണ് അവര്‍ ഇറ്റലിയില്‍ പോയി വിവാഹിതരായതെന്നാണ് സാനിയ പറയുന്നത്. ദീര്‍ഘകാലമായി അവര്‍ പ്രണയത്തിലായിരുന്ന കാര്യം എല്ലാവര്‍ക്കുമറിയാം. എങ്കിലും വിവാഹിതരാകുമ്പോള്‍ മീഡിയ ഹൈപ്പുണ്ടാകുമെന്ന കാര്യം തീര്‍ച്ചയാണ്. സാനിയ വ്യക്തമാക്കി.

പാകിസ്താന്‍ ക്രിക്കറ്റ് താരം ശുഹൈബ് മാലിക്കുമായുള്ള തന്റെ വിവാഹ സമയത്തും മാധ്യമങ്ങള്‍ വമ്പന്‍ ഹൈപ്പുണ്ടാക്കിയിരുന്നുവെന്നും സെലിബ്രിറ്റികള്‍ തമ്മിലുള്ള വിവാഹം എപ്പോഴും സങ്കീര്‍ണമാണെന്നും അതുകൊണ്ട് തന്നെ മാധ്യമങ്ങളെ ഇവര്‍ക്ക് ഒരു സമയത്ത് നേരിടേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും സാനിയ മിര്‍സ പറഞ്ഞു.
