
കൊല്ലം/ തിരുവനന്തപുരം: കൊല്ലം ചിതറയില്‍ സി.പി.എം അനുഭാവിയായ ബഷീർ കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ വൽക്കരിക്കരുതെന്ന് കുടുംബം.
ബഷീറിൻ്റെത് രാഷ്ട്രീയ കൊലപാതകമാണെന്നും പെരിയയില്‍ നടന്ന കൊലപാതകത്തിന് കോണ്‍ഗ്രസ് പ്രതികാരം ചെയ്തതാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണ് ബഷീറിൻ്റെ കുടുംബം രംഗത്തെത്തിയത്.

ബഷീറിൻ്റെ കൊലപാതകത്തിൽ ഷാജഹാൻ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മദ്യലഹരിയില്‍ ഷാജഹാന്‍ ബഷീറുമായി വഴക്കിടുകയും അത് പിന്നീട് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. കപ്പ വ്യാപാരിയായിരുന്നു എഴുപതുകാരനായ മുഹമ്മദ് ബഷീര്‍.
