കൊല്ലം എസ്‌.എന്‍ കോളജ് ഫണ്ട് വകമാറ്റലില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; വെള്ളാപ്പള്ളി നടേശനെതിരേ എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ അന്വേഷിക്കണമെന്ന് ഹൈക്കോടതി

  • Post category:news
  • Reading time:1 min read
You are currently viewing കൊല്ലം എസ്‌.എന്‍ കോളജ് ഫണ്ട് വകമാറ്റലില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; വെള്ളാപ്പള്ളി നടേശനെതിരേ എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കൊല്ലം എസ്‌.എന്‍ കോളജ് ഫണ്ട് വകമാറ്റിയ കേസില്‍ എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ഡിജപിയുടെ മേല്‍നോട്ടത്തില്‍ എസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ അന്വേഷിക്കണമെന്നാണ് കോടതി ഉത്തരവ്. അന്വേഷണം ആറ് മാസത്തിനകം പൂര്‍ത്തിയാക്കണം.

വെള്ളാപ്പള്ളി നടേശനെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കോടതി നിരീക്ഷിച്ചു. കുറ്റം ചെയ്തവരെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. കൊല്ലം സ്വദേശി സുരേന്ദ്ര ബാബു നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

0Shares