കൊലക്കേസിലെ ദൃസാക്ഷിയാണെന്ന് വെളിപ്പെടുത്തി വാര്‍ത്താ സമ്മേളനം; വാര്‍ത്താ സമ്മേളനം കഴിഞ്ഞ ഉടനെ ആളെ നാടകീയമായി പോലിസ് പൊക്കി

  • Post category:news
  • Reading time:1 min read
You are currently viewing കൊലക്കേസിലെ ദൃസാക്ഷിയാണെന്ന് വെളിപ്പെടുത്തി വാര്‍ത്താ സമ്മേളനം; വാര്‍ത്താ സമ്മേളനം കഴിഞ്ഞ ഉടനെ ആളെ നാടകീയമായി പോലിസ് പൊക്കി

കോട്ടയം: പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തിന് എത്തിയാളെ പോലീസ് നാടകീയമായി അറസ്റ്റ് ചെയ്തു. കൊലപാതക കേസില്‍ ദൃക്സാക്ഷിയാണെന്ന് സ്വയം പരിചയപ്പെടുത്തി എത്തിയ വൈക്കം സ്വദേശി എം.കെ.സിബി എന്നയാളാണ് പിടിയിലായിരിക്കുന്നത്. നിരവധി കേസുകളുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തുമെന്ന് പ്രഖ്യാപിച്ചാണ് ഇയാള്‍ വാര്‍ത്താ സമ്മേളനത്തിന് എത്തിയത്. വൈക്കം കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് റാക്കറ്റിലെ കണ്ണിയാണ് താനെന്നും സെക്സ് റാക്കറ്റുമായും തനിക്ക് ബന്ധമുണ്ടെന്നും ഇയാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോയമ്പത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍ വച്ച് താനും സുഹൃത്തും ചേര്‍ന്ന് വാച്ച് കച്ചവടക്കാരനെ കൊന്നുവെന്നും ഇയാള്‍ വെളിപ്പെടുത്തി. വാര്‍ത്താ സമ്മേളനം പുരോഗമിക്കുന്നതിനിടെയാണ് വെസ്റ്റ് സി.ഐ നിര്‍മല്‍ ബോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രസ് ക്ലബില്‍ എത്തി ഇയാളെ അറസ്റ്റ് ചെയ്തത്.വൈക്കം പോലീസ് സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്ഐയ്ക്കും മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നാണ് ഇയാള്‍ പറയുന്നത്. വെള്ളിയാഴ്ച കോടതിയില്‍ ഹാജരായി തനിക്കറിയാവുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അതിന് മുന്‍പ് മാധ്യമങ്ങളെ ഇക്കാര്യം അറിയിക്കാനാണ് എത്തിയതെന്നുമാണ് ഇയാള്‍ വ്യക്തമാക്കിയിരുന്നത്.

0Shares