
കൊറോണ വൈറസ് രോഗബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിന്‍വലിച്ചു. ഇനി മുതല്‍ അതി കഠിനമായ നിയന്ത്രണങ്ങള്‍ ഉണ്ടാവില്ലെന്നും ആരോഗ്യ മന്ത്രി കെ. കെ ശൈലജ പറഞ്ഞു. പുതിയ പൊസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് ഇത്. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കില്ലെങ്കിലും ശ്രദ്ധ തുടരും.

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് പേരുമായി അടുത്ത് ഇടപഴകിയവരുടെ സാമ്പിള്‍ ഫലങ്ങള്‍ നെഗറ്റീവാണെന്നും മന്ത്രി വ്യക്തമാക്കി. അതിനിടയില്‍, ചൈനയില്‍ നിന്ന് തിരിച്ചെത്താനാവാതെ കുന്‍മിംഗില്‍ കുടുങ്ങിയ 21 അംഗ വിദ്യാര്‍ത്ഥി സംഘം നാട്ടിലേക്ക് തിരിച്ചു. കുന്‍മിംഗിലും കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ തിരിച്ചെത്താന്‍ വഴിയില്ലാതെ ഇവര്‍ വിമാനത്താവളത്തില്‍ കുടുങ്ങുകയായിരുന്നു.
