കൊയിലാണ്ടിയില്‍ രണ്ട് ഐ.ടി.ഐ വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; ആത്മഹത്യയ്ക്ക് പിന്നിലെന്ത്?

  • Post category:news
  • Reading time:1 min read
You are currently viewing കൊയിലാണ്ടിയില്‍ രണ്ട് ഐ.ടി.ഐ വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; ആത്മഹത്യയ്ക്ക് പിന്നിലെന്ത്?

കോഴിക്കോട്: കൊയിലാണ്ടിയില്‍ രണ്ട് ഐടിഐ വിദ്യാര്‍ഥികളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. നടുവണ്ണൂര്‍ ഒറ്റപുരക്കല്‍ കാവില്‍ അബ്ദുള്‍ ഹമീദിന്റെ മകള്‍ ഫഹ്മിദ (20), മൂടാടി ഹില്‍ബസാറില്‍ റോബര്‍ട്ട് റോഷന്റെ മകന്‍ റിജോ റോബര്‍ട്ട്(21) എന്നിവരാണ് മരിച്ചത്. ഇരുവരും കൊയിലാണ്ടി കുറുവങ്ങാട് ഐ.ടി.ഐ വിദ്യാര്‍ത്ഥികളാണ്. മൂടാടി വെള്ളറക്കാട് റെയില്‍വേ ട്രാക്കിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ 6.15 ഓടെ പത്രമെടുക്കാനെത്തിയ ആളാണ് റെയില്‍വെ ട്രാക്കില്‍ മൃതദേഹങ്ങള്‍ കണ്ടത്. നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇരുവരുടേയും മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ 10 മണിയോട് കൂടിയാണ് റിജോ റോബര്‍ട്ട് വീട്ടില്‍ നിന്ന് പോയതാണെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ഫഹ്മദിയെ കാണാനില്ലെന്ന് പറഞ്ഞ് രക്ഷിതാക്കള്‍ പേരാമ്പ്ര പൊലീസില്‍ പരാതിപ്പെട്ടിരുന്നു. റോഷന്‍ ആണ് റിജോയുടെ സഹോദരന്‍. ഫാത്തിമ, അഫ്‌സത്ത് എന്നിവരാണ് ഫഹ്മിതയുടെ സഹോദരങ്ങള്‍.

0Shares