കൊട്ടിയൂര്‍ വൈദികൻ്റെ പീഡനം: വൈദികന് അനുകൂല മൊഴി നല്‍കി പീഡനത്തിനിരയായ പെണ്‍കുട്ടി

  • Post category:news
  • Reading time:1 min read
You are currently viewing കൊട്ടിയൂര്‍ വൈദികൻ്റെ പീഡനം: വൈദികന് അനുകൂല മൊഴി നല്‍കി പീഡനത്തിനിരയായ പെണ്‍കുട്ടി

കണ്ണൂര്‍: വൈദികന്‍ പ്രധാന പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടി കൂറ് മാറി. പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും ആ സമയത്ത് തനിക്ക് പ്രായപൂര്‍ത്തി ആയിരുന്നുവെന്നുമാണ് പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കിയത്. കൊട്ടിയൂര്‍ പീഡനക്കേസില്‍ തലശ്ശേരി പോക്‌സോ കോടതിയില്‍ വിചാരണ ആരംഭിച്ച ഘട്ടത്തിലാണ് പെണ്‍കുട്ടി കൂറ് മാറിയത്. താന്‍ ഫാദര്‍ റോബിനുമൊത്തുള്ള കുടുംബ ജീവിതമാണ് ആഗ്രഹിക്കുന്നതെന്നും തന്നെയും കുട്ടിയേയും സംരക്ഷിച്ചാല്‍ മതിയെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു. എന്നാല്‍ പീഡനം നടന്ന സമയം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് പ്രോസിക്യുഷന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ വൈദികനെതിരെ പോക്‌സോ നിയമ പ്രകാരമുള്ള കേസ് നിലനില്‍ക്കും. പെണ്‍കുട്ടിയുടെ കൂറുമാറ്റം കേസില്‍ വൈദികന് രക്ഷപ്പെടാനുള്ള വഴിയൊരുക്കുകയാണ്

0Shares