കൊട്ടിയൂര്‍ പീഡനം: ചെകുത്താനായ ഈ വൈദികന്‍ മാപ്പര്‍ഹിക്കുന്നില്ല- എ.കെ ആന്റണി.

  • Post category:news
  • Reading time:1 min read
You are currently viewing കൊട്ടിയൂര്‍ പീഡനം: ചെകുത്താനായ ഈ വൈദികന്‍ മാപ്പര്‍ഹിക്കുന്നില്ല- എ.കെ ആന്റണി.

കോഴിക്കോട്: കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിയായ വൈദികന്‍ ഫാ.റോബിന്‍ വടക്കുംചേരിക്കെതിരെ രൂക്ഷവിര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. ഇങ്ങനെയൊരാള്‍ വൈദികനാണെന്ന് പറയാന്‍ തന്നെ നാണക്കേടാണെന്നും വൈദികനാണെന്ന ഒരു പരിഗണനയും പ്രതിക്ക് നല്‍കരുതെന്നും ആന്റണി പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വൈദികന്‍ ചെയ്തത് തീര്‍ത്തും ഹീനമായ കുറ്റമാണ്. ഒരു കൊടും ക്രിമിനലിനെ പോലെ വേണം കൈകാര്യം ചെയ്യാന്‍. വൈദികന്‍ ഒരു തരത്തിലും മാപ്പര്‍ഹിക്കുന്നില്ല.
ഇത്തരം കേസുകളില്‍ പ്രതിയാരാണെന്നോ അയാളുടെ മതരാഷ്ട്രീയ പശ്ചാത്തലം എന്താണെന്നോ നോക്കേണ്ടതില്ല, കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം സംഭവങ്ങളില്‍ ശക്തമായ നടപടിയെടുക്കണം. പോലീസ് കേസെടുക്കുന്നതില്‍ നടപടികള്‍ അവസാനിക്കരുത്. എത്ര വലിയ കൊമ്പനായാലും ഇങ്ങനെയൊരു കുറ്റം ചെയ്താല്‍ തടവറയിലെത്തിയെന്ന് ഉറപ്പാക്കണം. അതാണ് സമൂഹത്തിന് നല്‍കാവുന്ന ഏറ്റവും ശക്തമായ സന്ദേശം ആന്റണി ചൂണ്ടിക്കാട്ടി. പീഡനക്കേസുകളില്‍ ഇരകള്‍ക്ക് സ്വീകാര്യനായ അഭിഭാഷകനെ അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
0Shares