കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതി വിപിന്‍ കൊല്ലപ്പെട്ടു

  • Post category:news
  • Reading time:1 min read
You are currently viewing കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതി വിപിന്‍ കൊല്ലപ്പെട്ടു


മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതി ആലത്തിയൂർ കുട്ടിച്ചാത്തൻ പടി കുണ്ടിൽ വിപിൻ (23) കൊല്ലപ്പെട്ടു. വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ തിരൂര്‍ പുളിഞ്ചോട്ടില്‍ വഴിയരികില്‍ കണ്ടെത്തുകയായിരുന്നു. ആളുകള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇയാളെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കേസില്‍ പ്രതിയായ വിപിന്‍ ഈ അടുത്താണ് ജാമ്യം നേടി പുറത്തിറങ്ങിയത്. 2016 നവംബര്‍ 19 ശനിയാഴ്ച രാവിലെ 5 മണിക്കാണ് മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി കൊടിഞ്ഞി ഫാറൂഖ് നഗര്‍ സ്വദേശി പുല്ലാണി ഫൈസല്‍ വര്‍ഗീയവാദികളാല്‍ കൊല്ലപ്പെട്ടത്. ഫൈസല്‍ ഇസ്ലാം സ്വീകരിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

0Shares