കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം കൊടിയിറങ്ങി

  • Post category:local news
  • Reading time:1 min read
You are currently viewing കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം കൊടിയിറങ്ങി

കൊച്ചി: ഈമാസം രണ്ടിനാരംഭിച്ച 22 ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം സമപിച്ചു.10 ദിവസം നീണ്ട പുസ്തകോത്സവത്തില്‍ ഏഴുമുതല്‍ 11 വരെ ലിറ്റററി ഫെസ്റ്റും നടന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ഇരുന്നൂറോളം സാഹിത്യകാരന്മാര്‍ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളളവരെ പങ്കെടുപ്പിച്ചുകൊണ്ടുളള ഭാഷാസംഗമം പുസ്തകോത്സവത്തിന്റെ ഒരു പ്രത്യേകതയായിരുന്നു. 250 മുകളിലുളള സ്റ്റാളുകളില്‍ പത്തു ലക്ഷത്തിന് മുകളിലുളള ടൈറ്റലുകളിലുളള പുസ്തക ശേഖരണം വായനയുടെ പുതിയ ലോകം സൃഷ്ടിച്ചു.പുസ്തക പ്രേമിക്ക് ഒരു ഉത്സവം തന്നെയായിരുന്നു. ഭാഷാ സംഗമത്തിനു ശേഷം പുസ്തക വേദിയില്‍ തുളു അക്കാദമി ചെയര്‍മാന്‍ ഉമേഷ.എം.ശാലിയന്‍ തുളു ഭാഷയെക്കുറിച്ചും തുളു സാഹിത്യത്തെക്കുറിച്ചും സംസാരിച്ചു. മലയാള എഴുത്തുകാരനും പുസ്തകോത്സവ സമിതി കണ്‍വീനറുമായ ജി.കെ.പിളള തെക്കേടത്ത് ഉമേഷ.എം.ശാലിയനുമായി അഭിമുഖം നടത്തി.

 

 

0Shares