കൊച്ചിയില്‍ മുത്തൂറ്റ് എം.ഡിക്ക് നേരെ കല്ലേറ്; വാഹനം തകര്‍ത്തു

  • Post category:news
  • Reading time:1 min read
You are currently viewing കൊച്ചിയില്‍ മുത്തൂറ്റ് എം.ഡിക്ക് നേരെ കല്ലേറ്; വാഹനം തകര്‍ത്തു

കൊച്ചിയില്‍ മുത്തൂറ്റ് ഫിനാന്‍സ് എം.ഡിക്ക് നേരെ ആക്രമണം. കാറിലെത്തിയ ജോര്‍ജ് അലക്‌സാണ്ടറിനെയാണ് പ്രതിഷേധക്കാര്‍ ആക്രമിച്ചത്. കല്ലേറില്‍ എം.ഡിക്ക് പരിക്കേറ്റു. ജോര്‍ജ് അലക്‌സാണ്ടറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും ഇവര്‍ തടസമുണ്ടാക്കി.

ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് തടഞ്ഞെന്ന് മുത്തൂറ്റ് പി.ആര്‍.ഒ വ്യക്തമാക്കി. യൂണിയന്‍റെ പിന്തുണയില്ലാതെ പ്രതിഷേധം നടക്കില്ലെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പ്രതികരിച്ചു. കല്ലേറില്‍ കാറിന്‍റെ ചില്ലുകളെല്ലാം തകര്‍ന്നിട്ടുണ്ട്.

0Shares