
കനത്ത മഴയെ തുടര്‍ന്ന് കൊച്ചിയിലുണ്ടായ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. കൊച്ചി മേയര്‍, നഗരസഭാ സെക്രട്ടറി എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി തലസ്ഥാനത്തേക്ക് വിളിപ്പിച്ചു. 25ന് നടക്കുന്ന ഉന്നതതല യോഗത്തില്‍ എത്താനാണ് നിര്‍ദ്ദേശം. യോഗത്തില്‍ എറണാകുളം കളക്ടര്‍ എസ്. സുഹാസും പങ്കെടുക്കും.
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരാരും നടത്തിയ ഇടപെടലുകളെ ഹൈക്കോടതി അഭിനന്ദിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്. വിഷയത്തില്‍ കൊച്ചി നഗരസഭയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവും ഹൈക്കോടതി ഉന്നയിച്ചിരുന്നു.

നഗരത്തിലെ വെള്ളക്കെട്ട് നീക്കാന്‍ നഗരസഭ എന്താണ് ചെയ്തതെന്നും മുഖ്യമന്ത്രി ഇടപെട്ടതുകൊണ്ടാണ് പ്രശ്‌നം പരിഹരിക്കാന്‍ ആയതെന്നും പറഞ്ഞ കോടതി ഇല്ലെങ്കില്‍ എന്താവുമായിരുന്നു നഗരത്തിന്‍റെ അവസ്ഥയെന്നും ചോദിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ പ്രശംസിച്ച കോടതി ദൗത്യത്തിലേര്‍പ്പെട്ട കളക്ടര്‍, പോലീസ് ഉദ്യോഗസ്ഥര്‍, കെ.എസ്.ഇ.ബി ജീവനക്കാര്‍ എന്നിവരെയും അഭിനന്ദിച്ചു. വെള്ളക്കെട്ട് പരിഹരിക്കാന്‍ കളക്ടറുടെ നേതൃത്വത്തില്‍ ടാസ്‌ക് ഫോഴ്സ് രൂപീകരിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കോര്‍പ്പറേഷന് ഒറ്റയ്ക്ക് കാര്യങ്ങള്‍ നടത്താന്‍ ആവില്ല എന്ന് സമ്മതിച്ചത് തന്നെ ഒരു വലിയ കാര്യം ആണെന്നും കോടതി പറഞ്ഞ കോടതി ഇപ്പോള്‍ എങ്കിലും സത്യം തുറന്ന് പറഞ്ഞല്ലോ എന്നും പരിഹസിച്ചു.
