കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ ആക്രമണം; പിന്നില്‍ രവി പൂജാരി

  • Post category:news
  • Reading time:1 min read
You are currently viewing കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ ആക്രമണം; പിന്നില്‍ രവി പൂജാരി

കൊച്ചി: ലീനാ മരിയ പോളിയുടെ ബ്യൂട്ടി പാര്‍ലര്‍ ആക്രമണത്തിന് പിന്നില്‍ മുംബൈ അധോലോക നായകന്‍ രവി പൂജാര തന്നെയെന്ന് പൊലീസ്. പാര്‍ലര്‍ ഉടമ ലീനാ മരിയ പോളിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത് രവി പൂജാര തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. അതേ സമയം പാര്‍ലറിനു നേരെ വെടിയുതിര്‍ത്ത യുവാക്കളുടെ കൂടുതല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ലീന മരിയ പോള്‍, ഭീഷണി ഫോണ്‍ കോള്‍ റെക്കോഡ് പൊലീസിന് കൈമാറിയിരുന്നു. ഇതെ തുടര്‍ന്ന് രവി പൂജാരയുടെ മറ്റ് ഫോണ്‍ റെക്കോഡുകളുമായി പൊലീസ് താരതമ്യം ചെയ്തു. മറ്റ് കേസുകളുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാന പൊലീസ് ശേഖരിച്ച ഫോണ്‍കോള്‍ റെക്കോഡുകളുമായാണ് ഒത്തു നോക്കിയത്. എങ്കിലും ശാസ്ത്രീയ പരിശോധനാ ഫലം വന്നതിനു ശേഷമെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കൂ. എന്നാല്‍ രവി പൂജാരയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി. ഇരുമ്പനം വഴി ബൈക്കില്‍ യുവാക്കള്‍ കടന്നു പോകുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇവര്‍ ഇതര സംസ്ഥാനക്കാരാണെങ്കില്‍ ഇവര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടാകുമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. അതേ സമയം കേസന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പാര്‍ലര്‍ ഉടമ ലീനാ മരിയ പോളില്‍ നിന്നും പൊലീസ് വീണ്ടും മൊഴിയെടുക്കും.

0Shares