കാസര്‍കോട്: രജിസ്ട്രേഷന്‍ വകുപ്പിലെ തൃക്കരിപ്പൂര്‍ സബ്രജിസ്ട്രാര്‍ വി.വി മണിയെ അന്വേഷണവിധേമായി സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്തതായി പൊതുമരാമത്തും രജിസ്ട്രേഷനും മന്ത്രി ജി സുധാകരന്‍ അറിയിച്ചു. പൊതുജനങ്ങളില്‍ നിന്നും കൈക്കൂലി വാങ്ങുന്നതായി വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. മന്ത്രി ജി സുധാകരന്റെ നിര്‍ദ്ദേശാനുസരണം കാസര്‍കോട് ജില്ലാ രജിസ്ട്രാര്‍ അന്വേഷണം നടത്തി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഒരു കക്ഷിയില്‍ നിന്നും തുക കൈപ്പറ്റുന്ന ദൃശ്യങ്ങള്‍ക്ക് സാധൂകരണം നല്‍കുന്നതിന് സബ്രജിസ്ട്രാര്‍ക്ക് കഴിഞ്ഞിരുന്നില്ല. മാത്രമല്ല കൈക്കൂലി കൈപ്പറ്റുന്ന തരത്തിലുള്ള ദൃശ്യങ്ങളാണുള്ളത്. ഇത് വകുപ്പിനെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്ന തരത്തിലായതിനാലാണ് സബ് രജിസ്ട്രാറെ സസ്പെന്റ് ചെയ്യുന്നതിന് മന്ത്രി ജി സുധാകരന്‍ നിര്‍ദ്ദേശം നല്‍കിയത്.
കൈക്കൂലി വാങ്ങിയ തൃക്കരിപ്പൂര്‍ സബ് രജിസ്ട്രാര്‍ വി.വി മണിക്ക് മന്ത്രി തന്നെ പണി കൊടുത്തു