തിരുവനന്തപുരം: കേര ഉല്പന്നങ്ങള് എല്ലാം ഒരു കുടക്കീഴില് ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. സംസ്ഥനനാളികേര വികസനനകോര്പ്പറേഷന് സംരംഭമായ കോക്കനട്ട് ഷോപ്പിയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് പാളയത്ത് ഹോര്‍ട്ടികോര്‍പ്പ് ഷോപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളികേരവികസന കോര്പ്പറേഷന്േറതടക്കം കേരളത്തിലെ നാളികേര പ്രൊഡ്യൂസര്‍ കീനികള് ഉല്പാദിപ്പിക്കുന്ന വിവിധയിനം നാളികേര ഉല്‍പ്പന്നങ്ങള്‍ ഒരു കുടക്കീഴില് ലഭ്യമാക്കുന്നതിനുളള ആദ്യ സംരംഭമാണ് കോക്കനട്ട് ഷോപ്പി. അടുത്ത വര്‍ഷം ചിങ്ങം ഒന്നുവരെ നാളികേര വര്‍ഷമായി കേരളസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ വിവിധ കര്‍മ്മ പദ്ധതികളില്‍ ആദ്യത്തേതാണ് ഇങ്ങനെ ഒരു വിപണനകേന്ദ്രമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ നാളികേര ഉല്പാദക കീനികള് വെളിച്ചെണ്ണ, നീര, വെര്‍ജിന്‍, കോക്കനട്ട് ഓയില്‍, നീരയില്‍ നിന്നുളള പഞ്ചസാര, ചോക്കലേറ്റ്, ജാം, വിനീഗര്‍, ശര്‍ക്കര എന്നിവ ഉല്പാദിപ്പിക്കുന്നുണ്ട്. ഇവയ്ക്ക് പ്രതീക്ഷിച്ച രീതിയില്‍ വിപണി ലഭിച്ചിരുന്നില്ല. മാത്രമല്ല എല്ലാ ജനങ്ങള്‍ക്കും ലഭ്യവുമായിരുന്നില്ല. എന്നാല്‍ ഈ ഉല്പന്നങ്ങള് എല്ലാം ശേഖരിച്ച് ഒരു പൊതുവിപണിയില്‍ സംസ്ഥാനത്തെ എല്ലായിടത്തും ലഭ്യമാക്കുവാനാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. കേരവര്‍ഷത്തിന്റെ ഭാഗമായി പലപ്രവര്‍ത്തനങ്ങളും കൃഷിവകുപ്പ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.
വിദഗ്ധ നീര ടെക്നീഷ്യന്മാരെ പരിശീലിപ്പിച്ചെടുക്കുന്നതിന് 75 ലക്ഷം രൂപ നാളികേര വികസന കോര്പ്പറേഷന് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. മാമം നാളികേര കോംപ്ലക്സിലെ വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം ഉടനെ ആരംഭിക്കുന്നതാണ്. നാളികേരാധിഷ്ഠിത അഗ്രോ സൂപ്പര്‍ ബസാറുകള്‍ ആരംഭിക്കുന്നതിനുളള നടപടികള്‍ നടന്നുവരികയാണ്. എറണാകുളം ഇടപ്പളൡില് 25 ലക്ഷം രൂപ മുടക്കി ആദ്യഅഗ്രോ സൂപ്പര്‍ ബസാറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും മന്ത്രി അറിയിച്ചു.
കേര ഉല്പന്നങ്ങള് ഒരു കുടക്കീഴില് ലഭ്യമാക്കും, അഗ്രോ സൂപ്പര്‍ ബസാറുകള്‍ ആരംഭിക്കും: കൃഷിമന്ത്രി