കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതി; മത്സ്യകൃഷി ചെയ്യാന്‍ താല്‍പര്യമുളള കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു; കൂടുതൽ വിവരങ്ങൾ..

  • Post category:news
  • Reading time:1 min read
You are currently viewing കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതി; മത്സ്യകൃഷി ചെയ്യാന്‍ താല്‍പര്യമുളള കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു; കൂടുതൽ വിവരങ്ങൾ..

കാസർകോട്: കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍ദേശിക്കപ്പെട്ട കൃഷി രീതികള്‍ അവലംബിച്ച് മത്സ്യകൃഷി ചെയ്യാന്‍ താല്‍പര്യമുളള കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

> കൃത്രിമ കുളങ്ങളിലെ മത്സ്യകൃഷി,

> ഓരുജല മത്സ്യകൂട് കൃഷി,

> റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍,

> കുളങ്ങളിലെ കാര്‍പ്പ് മത്സ്യകൃഷി,

> ഓരുജല കുളങ്ങളിലെ വിശാല മത്സ്യകൃഷി,

> പിന്നാമ്പുറ കുളങ്ങളിലെ കരിമീന്‍ വിത്തുല്‍പ്പാദന യൂണിറ്റ്,

> കാര്‍പ്പ് മത്സ്യവിത്ത് പരിപാലന യൂണിറ്റ്,

> ഓരുജല കുളങ്ങളിലെ മത്സ്യവിത്ത് പരിപാലന യൂണിറ്റ്,

എന്നിവയാണ് നിര്‍ദേശിക്കപ്പെട്ട കൃഷിരീതികള്‍. അപേക്ഷാ ഫോറം കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി പത്തിനകം സമര്‍പ്പിക്കണം.

0Shares