
നെല്ലിക്കട്ട: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നെല്ലിക്കട്ട യൂണിറ്റ് ഓഫീസ് ജില്ലാ വൈസ് പ്രസിഡന്റ് പൈക്കം അബ്ദുല്ല കുഞ്ഞി ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഹനീഫ് കരിങ്ങപ്പള്ളം അധ്യക്ഷത വഹിച്ചു .

അബ്ദുൽ ഖാദർ നെല്ലിക്കട്ട,ഇബ്രഹിം നെല്ലികട്ട,ഗിരി അബൂബക്കർ,നാസർ കാട്ടുകൊചി, മുഹമ്മദ് കുഞ്ഞി കാട്ടുകൊച്ചി, ലത്തീഫ് എൻ എ ,അഷ്‌റഫ് ബദ്‌രിയ, അർഷാദ് എതിർത്തോട് ,നവീൻ കുമാർ ,സത്താർ ബേർക്ക ,പ്രശാന്ത് സുരഭി ,വിനോദ് കുമാർ ,സക്കരിയ താലിഷ്, തുടങ്ങിയവർ സംസാരിച്ചു . യൂണിറ്റ് സെക്രട്ടറി റഹീം ബദ്രിയ സ്വാഗതവും ട്രഷറർ ശശിധരൻ സ്റ്റുഡിയോ നന്ദിയും പറഞ്ഞു.
